കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി.

തിരുവനന്തപുരം: പുത്തൻതോപ്പിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പ്ലസ് വൺ വിദ്യാർഥികളായ നബീൽ, അഭിജിത് എന്നിവരെയാണ് കാണാതായത്.

കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം ഞായറാഴ്‌ച വൈകുന്നേരം അഞ്ചിനാണ് കുളിക്കാനെത്തിയത്. ഇവരിൽ മൂന്നുപേർ തിരയിൽപെടുകയായിരുന്നു. തിരയിൽ പെട്ട ആസിഫെന്ന വിദ്യാർഥിയെ ആളുകൾ രക്ഷപെടുത്തി. ആസിഫിനെ പുത്തൻതോപ്പ് ആശുപത്രിയിലേക്ക് മാറ്റി.

കഠിനംകുളം പോലീസിന്റെയും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെയും കഴക്കൂട്ടത്തുനിന്നുമെത്തിയ അഗ്‌നി രക്ഷാ സേനയുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles