വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിംഗപ്പൂർ എയർലൈൻസ് വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ആകാശച്ചുഴിയിൽ പെട്ടതിന് പിന്നാലെ വിമാനം ബാങ്കോക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയും ചെയ്തു.
ലണ്ടനിൽ നിന്നും പുറപ്പെട്ട എസ്.ക്യു 21 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. സിംഗപ്പൂരിലേക്കായിരുന്നു യാത്ര. തിങ്കളാഴ്ച രാത്രി 10.38ന് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരും ഉണ്ടായിരുന്നു. വിമാനം 37,000 അടി ഉയരത്തിൽ പറന്നുയരുന്നതിന് മുമ്പ് മൂന്ന് മിനിറ്റിനുള്ളിൽ 31,000 അടിയിലേക്ക് കുതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. 31,000 അടി ഉയരത്തിൽ 10 മിനിറ്റ് നിന്ന ശേഷമാണ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തത്.
പ്രാദേശിക സമയം 3.45ന് ലാൻഡ് ചെയ്തത്.