കോഴിക്കോട്: പേരാമ്പ്രയിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു. പേരാമ്പ്ര ബസ്‌സ്റ്റാന്റിലാണ് സംഭവം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ബസ്‌സ്റ്റാന്റിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ബസ് ഇടിച്ചിട്ട്, ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ബസ്സിന്റെ അമിത് വേഗതയും അശ്രദ്ധയുമാണ് അപകട കാരണമെന്ന് ആരോപിച്ചു യാത്രക്കാർ ബസ് തടഞ്ഞു പ്രതിഷേധിച്ചു.
പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.