26.5 C
Saudi Arabia
Monday, July 7, 2025
spot_img

നവോദയ ‘നവംബർ മിസ്റ്റ്’ വെള്ളിയാഴ്‌ച

ദമ്മാം: നവോദയ സാംസ്‌കാരിക വേദി ഖോബാർ റീജിയൺ സംഘടിപ്പിക്കുന്ന ‘നവംബർ മിസ്റ്റ്’ മെഗാ മ്യൂസിക്കൽ ഇവൻറ് ഷോ വെള്ളിയാഴ്‌ച നടക്കും. ഖോബാർ റീജിണൽ കമ്മിറ്റിക്ക് കീഴിലുള്ള ഖോബാർ, തുഖ്ബ, റാക്ക, ഇൻഡസ്ട്രിയൽ ഏരിയ കമ്മിറ്റികളും ഖോബാർ കുടുംബ വേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ദമ്മാം ഹൈവേക്ക് സമീപമുള്ള കോബ്ര അമ്മ്യൂസ്മെന്റ് പാർക്കിലാണ് പരിപാടി നടക്കുന്നത്. പ്രമുഖ ഗായകരായ ദിലീപ്, അൻവർ സാദത് എന്നിവരോടൊപ്പം പുതുമുഖ ഗായകൻ ലിബിൻ സ്കറിയയും പ്രവാസിയായ ദേവിക ബാബുരാജ് എന്നിവരും സംഗീത സന്ധ്യയിൽ പങ്കെടുക്കും. നവോദയയുടെ കലാകാരൻമാരുടെ പരിപാടികൾക്ക് പുറമെ കിഴക്കൻ പ്രവിശ്യയിലെ സ്‌കൂൾ വിദ്യാർഥികളുടെ പരിപാടികളും ഉണ്ടായിരിക്കും

വൈകീട്ട് 4.30 ന്‌ പരിപാടികൾ ആരംഭിക്കും. അന്നേ ദിവസം പാർക്കിലെ റൈഡുകൾക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടുകളും ലഭിക്കും.

Related Articles

- Advertisement -spot_img

Latest Articles