28.8 C
Saudi Arabia
Monday, July 7, 2025
spot_img

 ‘കരുതലുംകാവലും’ കേളി ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.

റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുതലും കാവലും എന്ന ശീർഷകത്തിൽ ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. മാലാസിലെ അൽ യാസ്മിൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ നൂറിലധികം പേർക്ക് നോർക്കയുമായി ബന്ധപ്പെട്ടതും പ്രവാസി ക്ഷമനിധിയുമായി ബന്ധപ്പെട്ടതുമായ സേവനങ്ങൾ ചെയത് കൊടുക്കാൻ സാധിച്ചതിന് പുറമേ നൂറാന പോളിക്ലീനിക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നൂറിൽപരം പേർ പങ്കാളികളാവുകയും ചെയ്തു. നോർക്ക പ്രവാസി ക്ഷേമനിധി ക്യാമ്പിന് മലാസ് ഏരിയ നോർക്ക കോർഡിനേറ്റർ ഗിരീഷ്കുമാർ, മെഡിക്കൽ ക്യാമ്പിന് മലാസ് ഏരിയ വാളന്റിയർ ക്യാപ്റ്റൻ റനീസ് എന്നിവരും നേതൃത്വം നൽകി.

അതിനു ശേഷം വിവിധ വിഷയങ്ങളിലായി ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ നടന്നു. ഏരിയ പ്രസിഡന്റ് മുകുന്ദന്റെ ആദ്ധ്യക്ഷതയിൽ ആരംഭിച്ച ബോധവൽക്കരണ ക്ലാസ്സ് ഡോ: അബ്ദുൾ അസീസ് (ഫാമിലി ഫിസിഷ്യൻ, കിങ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റി, റിയാദ്) ഉദ്ഘാടനം ചെയ്തു. കേളി മുഖ്യ രക്ഷധികാരി സെക്രട്ടറി കെ പി എം സാദിഖ്‌, കേളി പ്രസിഡന്റ് സെബിൻ ഇഖ്‌ബാൽ, ട്രഷറർ ജോസഫ് ഷാജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി സുജിത് വി. എം ബോധവത്ക്കരണ ക്ലാസ്സുകൾക്കാവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ ഡോ: അബ്ദുൾ അസീസും, പ്രാഥമിക ശുശ്രൂഷ എന്ന വിഷയത്തിൽ ഡോ: സഫീർ എൻ ആർ ( ജനറൽ ഫിസിഷ്യൻ, നൂറാന പൊളി ക്ലിനിക്ക് ) ക്ലാസ്സെടുത്തു. ‘കരുതലും കാവലും’ എന്ന വിഷയത്തിൽ ഡോ: ജയചന്ദ്രനും ( ചീഫ് കൺസൽട്ടന്റ്., റീഹാബ്) ക്ലാസെടുത്തു. തുടർന്ന് ഏരിയയിൽ നിന്നുള്ള പ്രവർത്തകരുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. രാവിലെ മുതൽ നടന്ന ക്യാമ്പിന് ഏരിയ കമ്മിറ്റി അംഗങ്ങൾ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, മേഖല ഭാരവാഹികൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി സ്വഗതവും, ഏരിയ ജോയിൻറ് സെക്രട്ടറി സമീർ നന്ദിയും രേഖപ്പെടുത്തി

Related Articles

- Advertisement -spot_img

Latest Articles