ഹായിൽ: ഹബീബ് മെഡിക്കൽ സെൻ്റർ മുഖ്യസ്പോൺസറായിരുന്ന ഹായിൽ നവോദയ കലാ സാംസ്ക്കാരിക വേദി സംഘടിപ്പിച്ച സർഗോത്സവം 2024 വൻ ജനപങ്കാളിത്വത്തോടെ സമാപിച്ചു. ഹായിൽ സദിയാനിലെ ഖസർ ലയാലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് മലയാളികൾ പങ്കെടുത്തു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപടികൾ സർഗ്ഗോൽസവത്തിന്റെ ഭാഗമായി നടന്നു. സമാപനത്തിൽ നടന്ന സാംസ്കാരിക സമ്മേളനം നവോദയ മുഖ്യ രഷാധികാരി സുനിൽ മാട്ടൂൽ ഉൽഘാടനം ചെയ്തു.
ഹായിൽ പ്രവാസത്തിലെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന സാമുഹിക, സാംസ്കാരിക പ്രവർത്തകരേയും യുവ സംരഭകരേയും ചടങ്ങിൽ ആദരിച്ചു. പരിപാടിക്ക് വിവിധ സംഘടനാ നേതാക്കൾ ആശംസകൾ നേർന്നു. ഹായിലിലെ പൗര പ്രമുഖരെ ആദരിക്കൽ ചടങ്ങുകൾക്ക് ഹർഷാദ് കോഴിക്കോട്, സോമരാജ്, ഉസ്മാൻ കാവുംപാടി നേതൃത്വം നൽകി.