25.2 C
Saudi Arabia
Friday, October 10, 2025
spot_img

പോപ്പി ആരവം സീസൺ ടു ആഘോഷപൂർവം ഒത്തുചേർന്നു.

ദുബൈ: UAE യിലെ പോത്തുകല്ല് പഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മ ദുബൈ പോപ്പിയുടെ വാർഷികാഘോഷം ആരവം സീസൺ ടു ഒരു ദിവസം നീണ്ടുനിന്ന വിവിധങ്ങളാർന്ന പരിപാടികളോടെ ആഘോഷിച്ചു. ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ തുടങ്ങിയ പരിപാടികൾ ഞായർ വൈകിട്ട് 5 മണിയോടെ സമാപിച്ചു.

പഞ്ചായത്തിലെ എട്ടു വിവിധ പ്രദേശങ്ങളുടെ ടീമുകളായ ഇത്തിഹാദ് ഉപ്പട, അതുല്യ പാതിരിപ്പാടം, ചലഞ്ചേഴ്‌സ് വെള്ളിമുറ്റം, ജിമ്പർലക്ക ഞെട്ടിക്കുളം, JNF മുണ്ടേരി, ഫ്രണ്ട്സ് പോത്തുകല്ല്, നവായുവാ അമ്പിട്ടാൻപൊട്ടി എന്നിവർ അണിനിരന്ന പോപ്പി പ്രീമിയർ ലീഗ്ഫുട്ബോളിൽ ഫൈനലിൽ ജിമ്പർലക്ക ഞെട്ടിക്കുളം ഒരു ഗോളിന് ഫ്രണ്ട്സ് പോത്തുകല്ലിനെ തോൽപ്പിച്ചു ചാമ്പ്യന്മാരായി. ക്രിക്കറ്റ് ലീഗിൽ നോർത്തേൺ പോപ്പി ഈസ്റ്റേൺ പോപ്പിയെ തോൽപ്പിച്ച് ലീഗ് കിരീടം നേടി. ആവേശകരമായ വടവലിയിൽ വെളുമ്പിയമ്പാടത്തെ തോല്പിച്ചുകൊണ്ട് ഉപ്പടയും ചാമ്പ്യന്മാരായി.

ഞായറാഴ്ച നടന്ന ഇൻഡോർ ഔട്ഡോർ ഗെയിംസുകളിൽ സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്തുകൊണ്ട് ആരവം 2 നാട്ടോർമകളുടെ ആഘോഷദിനമാക്കി മാറ്റി. ഗാനമേളക്ക് നിലമ്പൂർ ബിജു, ജൂലി, ലിഞ്ചു മെബിൻ, ഷഫീക്ക് എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കായുള്ള ചിത്രരചന മത്സരങ്ങളിക്ക് നേതൃത്വം നൽകിയ പ്രമുഖ ചിത്രകാരി സീമ സുരേഷിന് സ്നേഹാദരം നൽകി. ബ്ലോക്ക് പ്രിന്റിങ് രംഗത്ത് മികവുറ്റ കഴിവുകളുള്ള മാസ്റ്റെർ അഭിനന്ദ് നായർ ക്ക് ദുബൈ പോപ്പിയുടെ മൊമെന്റോയും ചടങ്ങിൽ നൽകി. അഭിനന്ദിന്റെ ഇൻട്രുമെന്റൽ മ്യൂസിക് പരിപാടിയും അവതരിപ്പിച്ചു.

ജനനൽ കൺവീനർ കെ ടി ജുനൈസ് സ്വാഗതം പറഞ്ഞു. ചെയർമാൻ ബിജുമോൻ ജേക്കപ്സൺ അധ്യക്ഷം വഹിച്ചു. സുരേഷ് വെള്ളിമുറ്റം മുഖ്യാഥിയായി പങ്കെടുത്തു. പരിപാടികൾക്ക് സെക്രട്ടറിയേറ്റ് ഭാരവാഹികളായ, നാസർ എടപ്പറ്റ, വിനോദ് കുമാർ, ജമാൽ, ഷഫീഖ്, മെബിൻ, ഗഫൂർ, ഷിബു, രമ്യ, അനൂപ് സണ്ണി, ഷാജി, അനൂപ് ആന്റണി, നിസാം പുലത്ത്, മജീദ് പരുത്തിനിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി

Related Articles

- Advertisement -spot_img

Latest Articles