28.8 C
Saudi Arabia
Monday, July 7, 2025
spot_img

ക്രിക്കറ്റ് ക്യാപ്റ്റൻ’സ് മീറ്റിങ്ങും മാച്ച് ഷെഡ്യൂൾ പ്രകാശനവും നടത്തി

ദമ്മാം: ഓഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി ജനുവരി 30 31 തീയതികളിൽ ദമ്മാം സൂപ്പർ ലീഗ് 2025 ക്രിക്കറ്റ് മാമാങ്കത്തിന്റെ ക്യാപ്റ്റൻ’സ് മീറ്റിങ്ങും മാച്ച് ഷെഡ്യൂൾ പ്രകാശനവും നടത്തി. ദമ്മാം റോയൽ മലബാർ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ക്യാപ്റ്റൻ”സ് മീറ്റിംഗിൽ മാച്ച് ഷെഡ്യൂൾ പ്രകാശനം ദമ്മാം സൂപ്പർ ലീഗ് ക്രിക്കറ്റ് മത്സരത്തിന്റെ ടൈറ്റിൽ സ്പോൺസറായ യുഐസി സിഇഒ അബ്ദുൽ മജീദ് ബദറുദ്ധീൻ നടത്തി.

ജനുവരി 30 വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്ക് ദമ്മാം ഗുക്ക ക്രിക്കറ്റ് അക്കാഡമി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ക്രിക്കറ്റ് മത്സരത്തിൽ പ്രവിശ്യയിലെ മികച്ച പതിനാല് ടീമുകൾ മാറ്റുരക്കും.ഡേ-നൈറ്റ്‌ മത്സരങ്ങളായായിരിക്കും ടൂർണമെന്റ് നടക്കുന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരം 8 മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിന് മുൻപായി ഒഐസിസിഅംഗങ്ങൾ അണിനിരക്കുന്ന രണ്ട് ടീമുകളുടെ സൗഹൃദമത്സരവും നടക്കും. ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരത്തിനനോടൊപ്പം പ്രാവിശ്യയിലെ പ്രമുഖ ഗായകരും കലാകാരികളും അവതരിപ്പിക്കുന്ന ഗാന-നൃത്ത സന്ധ്യയും വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് നടക്കുമെന്ന് സംഘാടകരായ ഓഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു.

ഓഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് അഷ്‌റഫ്‌ കൊണ്ടോട്ടി അദ്ധ്യക്ഷത വഹിച്ച ക്യാപ്റ്റൻസ് മീറ്റിംഗിന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹമീദ് മരക്കാശേരി സ്വാഗതവും ടൂർണമെന്റ് കൺവീനർ നഫീർ തറമ്മേൽ നന്ദിയും പറഞ്ഞു.ഫിനാൻസ് കൺവീനർ അബ്ദുള്ള തൊടിക ടൂർണമെന്റിനെ കുറിച്ചുള്ള വിവരണവും ട്രഷറർ ഷൗക്കത്തലി വെള്ളില മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. ടീം ക്യാപ്റ്റൻമാരുടെ ടൂർണമെന്റിനെ കുറിച്ചുള്ള സംശയങ്ങൾക്ക് ഗൂക്കാ സ്റ്റേഡിയം ചെയർമാൻ സുലൈമാൻ മറുപടി നൽകി.

ഒഐസിസി നാഷണൽ കമ്മിറ്റി പ്രതിനിധി റഫീഖ് കൂട്ടിലങ്ങാടി, റീജണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട്മാരായ കരീം പരുത്തികുന്നൻ, ഷിജിലാ ഹമീദ്, ജനറൽ സെക്രട്ടറി അൻവർ വണ്ടൂർ, സെക്രട്ടറി ആസിഫ് താനൂർ,ജില്ലാ വൈസ് പ്രസിഡണ്ട്മാരായ റസാക്ക് നഹ, ഷാഹിദ് കൊടിയങ്ങൽ സെക്രട്ടറി സിദ്ദീഖ് മുസ്തഫ പള്ളിക്കൽ ബസാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

Related Articles

- Advertisement -spot_img

Latest Articles