കോഴിക്കോട്: ബൈക്കിടിച്ചു പരിക്കേറ്റ കാൽനടയാത്രക്കാരി മരിച്ചു. മുക്കത്തിനടുത്ത കരിയാകുളങ്ങരയിലാണ് അപകടം. മണാശ്ശേരി സ്വദേശി കുറ്റിയെരിമ്മൽ കദീജ (79) യാണ് മരണപ്പെട്ടത്.
ഇന്ന് കാലത്താണ് അപകടം നടന്നത്. ബൈക്കിടിച്ചു തലക്കും മറ്റും സാരമായി പരിക്കേറ്റ ഖദീജയെ ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്ന ആരോപണവും ഉണ്ട്. കരിയാകുളങ്ങര ബന്ധുവീട്ടിലേക്ക് വഴിയായിരുന്നു അപകടം.
ഖദീജയെ മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.