തിരുവനന്തപുരം: വക്കത്ത് ഒരു കുടുംബത്തിലെ നാലുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഫാർമേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽ കുമാർ, ഭാര്യ ഷീജ മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്.
വെളിവിളാകം ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. രാവിലെ ഒൻപത് മണിയോടെയാണ് അയൽവാസികൾ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്‌റ്റ് നടത്തി. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.