കെട്ടിടത്തിൽ നിന്നും വീണ് മലയാളി യുവാവിന് ദാരുണാന്ത്യം

ബംഗളുരു: ബംഗളുരുവിൽ ലോഡ്‌ജിന്‌ മുകളിൽ നിന്നും വീണ് കാസർഗോഡ് സ്വദേശി മരണപെട്ടു. കാസർഗോഡ് നീർച്ചാൽ കന്യാപ്പാടി ബിസ്‌മില്ല മൻസിലിൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഉവൈസ് (19) ആണ് മരണപ്പെട്ടത്. കാടുഗോഡിയിലെ സ്വകാര്യ ലോഡ്‌ജ്‌ കെട്ടിടത്തിൽ നിന്നാണ് ഉവൈസ് താഴേക്ക് വീണത്.

തിങ്കളാഴ്‌ച രാവിലെയാണ് അപകടം നടന്നത്. സാരമായി പരിക്കേറ്റ ഉനൈസിനെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്‌ധ ചികിത്സക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണപ്പെട്ടത്. രണ്ട് മാസമായി ഹൂഡിയിൽ ഒരു ഫാൻസി കടയിൽ ജോലി ചെയ്‌തു വരികയായിരുന്നു.

ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്‌തു. കെഎംസിസി പ്രവർത്തരുടെ നേതൃത്വത്തിൽ അന്ത്യ കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോവും.

മാതാവ്: സഫിയ, സഹോദരങ്ങൾ: ഷംന, ഷാഹിന ബദിയടുക്ക കന്യപ്പാടി ജുമാ മസ്‌ജിദിൽ ഖബറടക്കും.

Related Articles

- Advertisement -spot_img

Latest Articles