തിരുവനന്തപുരം: അമിത വേഗതയിൽ എത്തിയ കാർ ഓട്ടോയും ബൈക്കും ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്താൽ കത്തിയമർന്ന ഓട്ടോയിലെ ഡ്രൈവർ പൊള്ളലേറ്റു മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ തിരുമല സ്വദേശി ശിവകുമാറാണ് ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽ ഓട്ടോ റിക്ഷ പൂർണമായും കത്തി നശിച്ചു.
തീപിടുത്തത്തിൽ അഞ്ചു പേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡികളാൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.