ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തു വിവിധ കക്ഷികൾ സമർപ്പിച്ച ഹരജി പരിഗണിക്കവെ നിയമത്തിലെ രണ്ടു വ്യവസ്ഥകൾ താൽക്കാലികമായി കോടതി തടഞ്ഞിരുന്നു. മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് സുപ്രീം കോടതി കേസ് വീണ്ടും ഇന്ന് പരിഗണിക്കുന്നത്.
പുതിയ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ കക്ഷികൾ ഹരജികൾ സമർപ്പിച്ചത്. ഈ ഹരജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൻറെ നിലപാട് അറിയിക്കാൻ വേണ്ടിയാണ് കോടതി മൂന്ന് ആഴ്ച സമയം അനുവദിച്ചിരുന്നത്.
വഖഫ് ഭൂമിയുടെ വിഷയത്തിൽ കഴിഞ്ഞ 11 വർഷത്തിനുള്ളിൽ 116 ശതമാനം വർധവ് ഉണ്ടായി എന്നാണ് സുപ്രീം കോടതി ആരോപണം. ഹിന്ദു, സിഖ് മത സ്ഥാപനങ്ങളുടെ ഭരണത്തിനായി രൂപീകരിച്ച നിയമങ്ങളിൽ നിന്നും വ്യത്യസ്തമായി വഖഫ് ബോർഡുകളെ ലക്ഷ്യം വെക്കുന്നതാണ് പുതിയ വഖഫ് ഭേദഗതി നിയമമെന്നാണ് ഹർജികളിൽ പറയുന്നത്.



