ന്യൂഡൽഹി: പശ്ചിമേഷ്യയിലും ഗൾഫ് മേഖലയിലും നിലനിൽക്കുന്ന അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് വിദേശ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം പ്രത്യേക കൺട്രോൾ റൂം സജ്ജീകരിച്ചു. മേഖലയിലെ സംഘർഷാവസ്ഥയിൽ സഹായം ആവശ്യമുള്ള ഇന്ത്യക്കാർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം.
കൺട്രോൾ റൂമുമായി ബന്ധപ്പെടുന്നതിനായി ടോൾ ഫ്രീ നമ്പറായ 1800118797 പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ +91 11 2301 2113, +91 11 2301 4104, +91 11 2301 7905 എന്നീ നമ്പറുകളിലും വിവരങ്ങൾ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഈ കൺട്രോൾ റൂം പ്രവർത്തിക്കും.
ഇതുകൂടാതെ, വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലും അടിയന്തര സാഹചര്യങ്ങൾ അറിയിക്കുന്നതിനായി പ്രത്യേക ഫോൺ നമ്പറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബഹ്‌റൈൻ, ഇറാൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ, കുവൈറ്റ്, ലെബനൻ, ഒമാൻ, ഖത്തർ, ഫലസ്തീൻ, സൗദി അറേബ്യ (റിയാദ്, ജിദ്ദ), യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ഇന്ത്യൻ പൗരന്മാർക്ക് അതത് രാജ്യങ്ങളിലെ എംബസി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിൽ ഇന്ത്യൻ സമൂഹത്തിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി എംബസികൾ കൃത്യമായ ഇടവേളകളിൽ അറിയിപ്പുകൾ പുറപ്പെടുവിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
മേഖലയിലെ വിവിധ ഇന്ത്യൻ എംബസികളുടെ അടിയന്തര കോൺടാക്റ്റ് നമ്പറുകൾ :
ബഹ്‌റൈൻ: +973 39418071
ഇറാൻ: +989128109115 / +989128109102 /+989128109109 / +989932179359
ഇറാഖ്: +964 771 651 1185 / +964 770444 4899
ഇസ്രായേൽ: +972 54 7520711 / +972 54 2428378
ജോർദാൻ: +962 770 422 276
കുവൈത്ത്: +965 65501946
ലെബനൻ: +961 76860128
ഒമാൻ: +968 98282270 (വാട്ട്‌സ്ആപ്പ്) / 80071234 (ടോൾ ഫ്രീ)
ഖത്തർ: +974 55647502
പലസ്തീൻ: +970 592916418
സൗദി അറേബ്യ (റിയാദ്): +966 11 4884697 / 800 247 1234 (ടോൾ ഫ്രീ)
സൗദി അറേബ്യ (ജിദ്ദ): +966 126648660 / +966 12 2614093
യുണൈറ്റഡ് അറബ് എമിറേറ്റ്സ്: +971 543090571 (വാട്ട്‌സ്ആപ്പ്) / 800 46342 (ടോൾ ഫ്രീ)



