റിയാദ് വിമാനത്താവളത്തിൽ യാത്രാ ജാഗ്രതാ നിർദ്ദേശം; യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണം.

റിയാദ് : മേഖലയിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കായി അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത്, ബാധിക്കപ്പെട്ടേക്കാവുന്ന സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി തങ്ങളുടെ വിമാനങ്ങളുടെ സമയവിവരങ്ങൾ നേരിട്ട് പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി വിമാനക്കമ്പനികളുമായോ വിമാനത്താവളത്തിന്റെ ഔദ്യോഗിക വാർത്താ വിനിമയ സംവിധാനങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്.

തെറ്റായ വിവരങ്ങൾ വിശ്വസിക്കാതെ ഔദ്യോഗിക ചാനലുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ മാത്രം ആശ്രയിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണം. യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി 800 124 8100 എന്ന ടോൾ ഫ്രീ നമ്പറിലോ വിമാനത്താവളത്തിന്റെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ എന്നിവ വഴിയോ ബന്ധപ്പെടാവുന്നതാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles