10.6 C
Saudi Arabia
Thursday, March 5, 2026
spot_img

എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻ്റ് ഫിനാലെ സമാപിച്ചു

റിയാദ്: വിശുദ്ധിയുടെ ദിനങ്ങളെ കൂടുതൽ ധന്യമാക്കി എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു. അലിഫ് ഇൻ്റർനാഷണൽ സ്കൂൾ ഇസ്ലാമിക് ഡിപ്പാർട്ട്മെൻ്റിന് കീഴിൽ എല്ലാവർഷവും സംഘടിപ്പിച്ചു വരുന്ന ഖുർആൻ പാരായണ മത്സരമാണ് ഖുർആൻ മുസാബഖ. മുഖ്യാതിഥിയും പ്രഭാഷകനുമായ അശൈഖ് നാസിർ ഹുസൈൻ ഖുർആൻ മുസാബഖ ഉദ്ഘാടനം ചെയ്തു.

ഖുർആനിക സൂക്തങ്ങൾ നിയമാനുസൃതമായി പാരായണം ചെയ്യുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ലഭിച്ചവരായിരുന്നു ഗ്രാൻഡ്ഫിനാലെയിലെ മത്സരാർത്ഥികൾ. ഫെബ്രുവരി 15 ന് നടന്ന ഒന്നാം റൗണ്ടിലും ഫെബ്രുവരി 17 ന് നടന്ന രണ്ടാം റൗണ്ടിലും വിജയിച്ച് യോഗ്യത നേടിയ മത്സരാർത്ഥികൾ ഫൈനലിൽ നാല് വിഭാഗങ്ങളിലായാണ് മത്സരിച്ചത്.

കാറ്റഗറി ഒന്നിൽ മർവ മുഹമ്മദ് (2B) ഒന്നാം സ്ഥാനം നേടി. കാറ്റഗറി രണ്ടിൽ ആയിഷ സമീഹ ഇത്ബാൻ (4B) കാറ്റഗറി മൂന്നിൽ മർയം ഖോജ (5B) കാറ്റഗറി നാലിൽ ശൈഖ് മുഹമ്മദ് സൈൻ (8F) എന്നിവരും ഒന്നാം സ്ഥാനം നേടി. ശൈഖ് ഫറജ് ബ്നു നാസിർ അബ്ദുല്ല അൽ ഹിയമി, ശൈഖ് സദ്ദാം ഇബ്നു ഹസൻ അബ്ദു അദുർവാനി, അശൈഖ് സ്വബ് രീ ഇബ്നു അഹ്മദ് അൽ ഹറാസി എന്നിവർ വിധികർത്താക്കളായി.

അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സിഇഒ ലുഖ്മാൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അബ്ദുൽ ഖുദൂസ്, കോർഡിനേറ്റർ മുഹമ്മദ് ആഷിഫ് നഈമി സംബന്ധിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles