കോഴിക്കോട് : ഉപയോക്താക്കൾക്കായി ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ എളുപ്പമാക്കുന്ന പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ‘മെമ്പർ ടാഗ്’ എന്ന സംവിധാനം വഴി ഓരോ ഗ്രൂപ്പ് അംഗത്തിനുംഗ്രൂപ്പിലെ സ്ഥാനം പേരിനൊപ്പം ചേർക്കാൻ സാധിക്കും.
ധാരാളം ആളുകളുള്ള ഓഫീസ് ഗ്രൂപ്പുകൾ, സ്കൂൾ ഗ്രൂപ്പുകൾ, അല്ലെങ്കിൽ കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവയിൽ ഓരോ വ്യക്തിയെയും പെട്ടെന്ന് തിരിച്ചറിയാൻ ഇത് വളരെയധികം സഹായകമാകും.ഒരു ഓഫീസിലെ ജോലി സംബന്ധമായ ഗ്രൂപ്പിൽ ഒരാൾക്ക് അയാളുടെ ഡിപ്പാർട്ട്‌മെന്റിൽ തന്റെ ഉദ്യോഗം (ഉദാ: ‘ഡിസൈനർ’, ‘മാനേജർ’) അല്ലങ്കിൽ കുടുംബ ഗ്രൂപ്പിൽ ബന്ധുത്വം (ഉദാ: ‘രാഹുലിന്റെ അച്ഛൻ’) ടാഗായി നൽകാം.
ഓരോ ഗ്രൂപ്പിനും അനുയോജ്യമായ രീതിയിൽ വ്യത്യസ്ത ടാഗുകൾ ഉപയോക്താവിന് തന്നെ ചേർക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഇത് ഉപയോഗിക്കുന്ന രീതി വളരെ ലളിതമാണ്. ഇതിനായി ആദ്യം നിങ്ങളുടെ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്ത ശേഷം ആവശ്യമുള്ള ഗ്രൂപ്പ് ചാറ്റ് തുറക്കുക. മുകളിൽ കാണുന്ന ഗ്രൂപ്പിന്റെ പേരിൽ ടാപ്പ് ചെയ്ത് ‘ഗ്രൂപ്പ് ഇൻഫോ’ പേജിലേക്ക് പോകുക. അവിടെ അംഗങ്ങളുടെ ലിസ്റ്റിൽ നിങ്ങളുടെ പേരിന് താഴെയായി ‘ആഡ് മെമ്പർ ടാഗ്’ എന്നൊരു സംവിധാനം കാണാൻ സാധിക്കും. അതിൽ അമർത്തി പരമാവധി 30 അക്ഷരങ്ങൾ ഉള്ള,
നിങ്ങൾക്ക് അനുയോജ്യമായ പേര്
ടൈപ്പ് ചെയ്ത് സേവ് ചെയ്യാം.
നൽകിയ ടാഗിൽ മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ ഗ്രൂപ്പ് ഇൻഫോയിൽ നിങ്ങളുടെ പേരിൽ ടാപ്പ് ചെയ്ത് എഡിറ്റ് മെമ്പർ ടാഗ്’ എന്ന സംവിധാനം വഴി അത് തിരുത്തുകയോ നീക്കം ചെയ്യുകയോ ചെയ്യാവുന്നതാണ്.
ഈ ഫീച്ചർ പൂർണ്ണമായും ഉപയോക്താവിന്റെ നിയന്ത്രണത്തിലാണ്. അഡ്മിൻമാർക്കല്ല, മറിച്ച് ഓരോ അംഗത്തിനുമാണ് സ്വന്തം ടാഗ് തീരുമാനിക്കാൻ അവകാശമുള്ളത്. ഒരു പ്രത്യേക ഗ്രൂപ്പിൽ നൽകുന്ന ടാഗ് ആ ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രമേ കാണാൻ കഴിയൂ എന്നത് സ്വകാര്യത നിലനിർത്താൻ സഹായിക്കുന്നു.
വലിയ ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ ആർക്കാണ് അയച്ചിരിക്കുന്നത് എന്നും ആരാണ് മറുപടി നൽകുന്നത് എന്നും ആശയക്കുഴപ്പമില്ലാതെ മനസ്സിലാക്കാൻ ടാഗ് സംവിധാനം ഏറെ ഗുണകരമാണ്. നിലവിൽ അപ്‌ഡേറ്റ് ചെയ്ത ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിൽ ലഭ്യമായി ലഭ്യമാണ്.



