വിദേശ ശക്തികൾ പശ്ചിമേഷ്യ വിടണം; അമേരിക്കയുടെയും ഇസ്രായേലിന്റെയും തോൽവി സുരക്ഷ വർദ്ധിപ്പിക്കുമെന്ന് ഇറാൻ

ടെഹ്റാൻ: ഇറാൻ സായുധ സേനയെയും ഇറാനിയൻ ജനതയുടെ ഉറച്ച നിലപാടുകളെയും പ്രതിരോധ സഖ്യത്തിന്റെ ധീരതയെയും പ്രശംസിച്ച് ഇറാൻ പരമോന്നത നേതാവിന്റെ അന്താരാഷ്ട്ര കാര്യ ഉപദേഷ്ടാവ് അലി അക്ബർ വെലായത്തി. അമേരിക്കയുടെയും ഇസ്രായേലിന്റെയും പരാജയം മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളിൽ പ്രകടമാണെന്നും, ക്രമസമാധാന തകർച്ചയ്ക്ക് പ്രധാന കാരണക്കാരായ വിദേശ ശക്തികൾ പശ്ചിമേഷ്യൻ മണ്ണ് വിട്ടുപോകണമെന്ന വിശ്വാസത്തെ ഇത് ഊട്ടിയുറപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അലി അക്ബർ വെലായത്തി തൻ്റെ പ്രതികരണം പുറത്തുവിട്ടത്. മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ പശ്ചിമേഷ്യയിൽ പൂർണ്ണമായ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ സാധിക്കൂ എന്നും അദ്ദേഹം തൻ്റെ പോസ്റ്റിൽ ചൂണ്ടിക്കാണിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles