30.6 C
Saudi Arabia
Saturday, May 2, 2026
spot_img

അൽഹിന്ദ് ഗ്രൂപ്പ് യുഎഇയിൽ വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു: 300-ലേറെ ഒഴിവുകൾ; അഭിമുഖം നാളെ ഷാർജയിൽ

ദുബൈ: യുഎഇയിലെ ഇന്ത്യൻ മിഷനുകൾക്ക് കീഴിലുള്ള പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ കരാർ സ്വന്തമാക്കിയ അൽഹിന്ദ് ഗ്രൂപ്പ് മുന്നൂറിലധികം തസ്തികകളിലേക്ക് വൻ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇതിന്റെ ഭാഗമായി നാളെ (മെയ് 3, ഞായറാഴ്ച) നേരിട്ടുള്ള വാക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കും. സബ്മിഷൻ ഓഫീസർമാർ, കൗണ്ടർ സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് പ്രധാനമായും ഉദ്യോഗാർത്ഥികളെ തേടുന്നത്; ഈ തസ്തികകളിലേക്ക് ഫ്രഷ് ഗ്രാജുവേറ്റുകൾക്കും അപേക്ഷിക്കാവുന്നതാണ്. കൂടാതെ സീനിയർ മാനേജർമാർ, ബ്രാഞ്ച് ഹെഡ്‌സ്, ഓപ്പറേഷൻസ് മാനേജർമാർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്സ് എന്നീ തസ്തികകളിലേക്കും ഒഴിവുകളുണ്ട്. കോൺസുലർ സേവന മേഖലയിൽ മുൻപരിചയമുള്ളവർക്ക് ഈ തസ്തികകളിൽ മുൻഗണന ലഭിക്കുമെങ്കിലും അപേക്ഷകർക്ക് സാധുവായ യുഎഇ റസിഡൻസ് വിസ ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 3-ന് രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:30 വരെയുള്ള സമയത്ത് ഷാർജ അൽഖാനിലെ അൽഹിന്ദ് ടവറിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. അപേക്ഷകർ ഏറ്റവും പുതിയ സിവി, പാസ്‌പോർട്ട് കോപ്പി, വിസ കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ കൈവശം വെക്കേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയെന്ന നിലയിലാണ് നാല് ഏജൻസികളിൽ നിന്ന് അൽഹിന്ദ് ഗ്രൂപ്പ് ഈ നിർണ്ണായക കരാർ സ്വന്തമാക്കിയത്.

യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി 16 കേന്ദ്രങ്ങളിലൂടെ ജൂലൈ ഒന്ന് മുതലാണ് അൽഹിന്ദ് ഗ്രൂപ്പ് ഔദ്യോഗികമായി സേവനങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പത്ത് വർഷത്തിലേറെയായി ഇത്തരം സേവനങ്ങൾ നൽകുന്ന പരിചയമുള്ള അൽഹിന്ദ്, ഈ 16 കേന്ദ്രങ്ങളിലെവിടെയും നിയമനം ലഭിക്കാവുന്ന രീതിയിലാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles