പ്രവാസികൾക്ക് സൗജന്യ നിയമസഹായം; നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു

ദമ്മാം: സൗദി അറേബ്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്ക് സൗജന്യ നിയമോപദേശവും സഹായങ്ങളും ലഭ്യമാക്കുന്ന ‘പ്രവാസി ലീഗൽ എയ്ഡ് സെല്ലിലേക്ക്’ നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിച്ചു. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ജി.സി.സി രാജ്യങ്ങൾക്ക് പുറമെ ഓസ്‌ട്രേലിയ, കാനഡ, മലേഷ്യ എന്നീ വിദേശ രാജ്യങ്ങളിലേക്കുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വിദേശ രാജ്യങ്ങളിൽ അഭിഭാഷകനായി കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന തൊഴിൽ-നിയമ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലും മാർഗ്ഗനിർദ്ദേശവും നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യോഗ്യതയും താല്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.norkaroots.org) സന്ദർശിച്ച് സെപ്റ്റംബർ 30-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് 0471 – 2770540, 529 എന്നീ ഓഫീസ് നമ്പറുകളിൽ പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), മിസ്സ്ഡ് കോൾ സേവനമായ +91 8802 012 345 (വിദേശത്തു നിന്നും) എന്നീ മാർഗ്ഗങ്ങളിലൂടെയും സംശയനിവാരണം നടത്താം.

Related Articles

- Advertisement -spot_img

Latest Articles