ഹൂതി ഭീഷണിയും സുരക്ഷാ ആശങ്കയും: സഊദിയിലെ ‘സിക്സ് കിംഗ്സ് സ്ലാം’ ടെന്നീസ് ടൂർണമെന്റ് മാറ്റിവെച്ചു

റിയാദി: സഊദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ വൻ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, പ്രമുഖ ടെന്നീസ് താരങ്ങൾ പങ്കെടുക്കുന്ന ‘സിക്സ് കിംഗ്സ് സ്ലാം’ ടൂർണമെന്റ് മാറ്റിവെച്ചു. അടുത്ത ആഴ്ച നടക്കാനിരുന്ന പ്രദർശന ടെന്നീസ് ടൂർണമെന്റാണ് സുരക്ഷാ, ലോജിസ്റ്റിക്കൽ കാരണങ്ങളാൽ മാറ്റിവെച്ചതായി സഊദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ആൽശൈഖ് അറിയിച്ചത്.

പുതുക്കിയ തീയതി പ്രകാരം ടൂർണമെന്റ് ഡിസംബർ 27 മുതൽ 30 വരെ നടക്കുമെന്ന് അദ്ദേഹം എക്സിലൂടെ വെളിപ്പെടുത്തി. സഊദി സർക്കാരിന്റെ പ്രധാന സാംസ്കാരിക-കായിക മാമാങ്കമായ ‘റിയാദ് സീസണിന്റെ’ ഭാഗമായാണ് ഈ പ്രമുഖ അന്താരാഷ്ട്ര ടെന്നീസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles