കോളജ് ഡേ ആഘോഷത്തിനിടെ അക്രമം; വിദ്യാർത്ഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു

തിരുവനന്തപുരം: വെഞ്ഞാറമൂട് മുസ്‌ലിം അസോസിയേഷൻ എൻജിനീയറിങ് കോളജിൽ കോളജ് ഡേ പരിപാടിക്കിടെ പുറത്തുനിന്നെത്തിയ സംഘം വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചു. സംഭവത്തിൽ ചെങ്കോട്ടുകോണം സ്വദേശിയും കോളജ് വിദ്യാർത്ഥിയുമായ അൽ അമീന് (20) ഗുരുതരമായി പരിക്കേറ്റു. മദ്യപസംഘത്തിന്റെ അക്രമത്തിൽ വിദ്യാർത്ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിപാടിക്കിടെ വിദ്യാർത്ഥികളുമായി തർക്കത്തിൽ ഏർപ്പെട്ട മദ്യപസംഘം പിന്നീട് അക്രമാസക്തരായി വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ മുഖത്ത് മദ്യപസംഘം ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും പ്രതികളെ പിടികൂടാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും, അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും ആരോപിച്ച് ശക്തമായ പ്രതിഷേധം ഉയരുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles