ദമ്മാം: കേരള സംസ്ഥാന സർക്കാർ ലഹരിക്കെതിരെ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് ‘ എന്ന പദ്ധതിക്ക് ഐസിഎഫ് ദമ്മാം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വ്യക്തിമുതൽ കുടുംബം, സമൂഹം, രാഷ്ട്രം, ലോകത്ത് ആകമാനം നാശം വിതക്കുന്ന മഹാവിപത്താണ് ലഹരി-മയക്കുമരുന്ന്. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ പോലും ഗ്രസിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയായ ലഹരിക്കെതിരെ സമൂഹം ഒന്നിക്കണമെന്നും ലഹരിക്കെതിരെ കേരള സംസ്ഥാന സർക്കാറുകളും മറ്റും നടത്തുന്ന എല്ലാ പദ്ധതികൾക്കും സമൂഹത്തിന്റെ എല്ലാ തുറകളിൽനിന്നും പിന്തുണ നൽകേണ്ടതുണ്ടെന്നും ദമ്മാം റീജിയൻ ഐസിഎഫ് സംഘടിപ്പിച്ച വേക്കപ്പ് ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സഅഫറാൻ ആഡിറ്റോറിയത്തിൽ ഐസിഎഫ് റീജിയൻ ഫൈനാൻസ് സെക്രട്ടറി സാക്കിർമാന്നാർ ഉദ്ഘാടനം ചെയ്തു. ഐസിഎഫ് ഇന്റർനാഷനൽ സെക്രട്ടറി സാലിം പാലച്ചിറ, നാഷണൽ സെക്രട്ടറി അഷ്റഫ് കരുവൻപൊയിൽ ആശംസകൾ നേർന്നു. ലോക കേരളസഭ അംഗവും റീജിയൻ പ്രസിഡന്റ്റുമായ അഹ്മദ് നിസാമി ആദ്യക്ഷ്യം വഹിച്ചു.
2027 ജനുവരി 28, 29, 30, 31 തിയ്യതികളിൽ മലപ്പുറം വാദി ഹറമയ്‌നിൽ നടക്കുന്ന സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായുള്ള പദ്ധതികളുടെ പ്രഖ്യാപനം റീജിയൻ സെക്രട്ടറി അബ്ബാസ് തെന്നല നിർവഹിച്ചു. ചാപ്റ്റർ സെക്രട്ടറി റാഷിദ് കോഴിക്കോട്, അഹ്മദ് പികെ, ഹർഷദ് എടയന്നൂർ, ഖാദർ സഅദി കൊറ്റുമ്പ, ഇഎം അഷ്‌റഫ് അബ്ദുല്ലാഹ് കാന്തപുരം നേതൃത്വം നൽകി. റീജിയൻ പിആർ & മീഡിയ സെക്രട്ടറി മുസ്തഫ മുക്കൂട് പ്രമേയം അവതരിപ്പിച്ചു. ഓർഗനൈസേഷൻ സെക്രട്ടറി മുനീർ തോട്ടട സ്വാഗതവും അഡ്മിൻ സെക്രട്ടറി എൻഎച്ച് ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.



