കൊച്ചി: ആലുവ തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നു വയസുകാരി ലൈംഗിക പീഡനത്തിനിരയായെന്ന കേസിൽ പിടിയിലായ ബന്ധു കുറ്റം സമ്മതിച്ചതായി പോലീസ്. വീട്ടിൽ വെച്ചായിരുന്നു പീഡിപ്പിച്ചതെന്ന് പ്രതി സമ്മതിച്ചെന്നും പോലീസ് പറഞ്ഞു.
പോക്സോ ബാല വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ കേസെടുത്തു. പ്രതിയുടെ അറസ്റ് ഇന്ന് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിൽ ലഭിച്ച വിവരങ്ങളാണ് കേസിൽ നിർണായക തെളിവായത്. കൊല്ലപ്പെടും മുമ്പ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന പോസ്റ്മോർട്ടത്തിലെ കണ്ടത്തലിനെ തുടർന്നാണ് പിതാവിന്റെ അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെ കേസന്വേഷണത്തിനായി പ്രത്യേക സംഘം രുപീകരിച്ചിട്ടുണ്ട്. ആലുവ പുത്തൻകുരിശ് ഡിവൈഎസ്‌പി മാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സൈബർ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. കുട്ടിയുടെ അമ്മയെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പരസ്പര വിരുദ്ധ മൊഴികളാണ് ഇവർ നൽകുന്നത്. പീഡനവിവരം അമ്മക്ക് അറിയുമായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്
.



