ഹൃദയാഘാതം; മലപ്പുറം സ്വദേശി ദുബെയിൽ മരണപെട്ടു

ദുബെ: മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശിയായ മലയാളി യുവാവ് ദുബെയിൽ ഹൃദയാഘാതം മൂലം മരണപെട്ടു. കൊളത്തൂർ കൊക്കോട്ടിൽ ഹൗസിൽ സക്കീർ (40) ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ദുബെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞദിവസം രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ നാല് വർഷമായി ദുബെയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫൊട്ടോഗ്രഫറായി ജോലി ചെയ്തുവരികയായിരുന്നു സക്കീർ.

അബൂബക്കറിന്റെയും ബീവിയുടെയും മകനാണ്. സുൽഫത്താണ് ഭാര്യ. ഇവർക്ക് മൂന്ന് മക്കളുണ്ട്. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദുബെ മുഹൈസിന ഖബർസ്ഥാനിൽ സംസ്കരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles