വാണിജ്യ പാചകവാതക സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്ക് 46 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വില വർധനവോടെ തിരുവനന്തപുരത്ത് ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,152 രൂപയായും കൊച്ചിയിൽ 3,131 രൂപയായും ഉയർന്നു. ഡൽഹിയിൽ 42 രൂപയും കൊൽക്കത്തയിൽ 53.50 രൂപയുമാണ് വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത്. ഇതോടെ കൊൽക്കത്തയിലെ പുതിയ നിരക്ക് 3,255.50 രൂപയായി ഉയർന്നിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളറുമായുള്ള വിനിമയ നിരക്കും അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ വില പരിഷ്കരിക്കുന്നത്. ഈ വർധനവിന് ആനുപാതികമായി രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം നിരക്കുകളിൽ വ്യത്യാസം വന്നിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles