മേപ്പാടി മണ്ണെടുത്ത ജീവനുകൾ ജന്മനാടുകളിലേക്ക്; മൂന്ന് പേരുടെയും മൃതദേഹങ്ങൾ വിമാനത്താവളത്തിലെത്തിച്ചു

കോഴിക്കോട്: മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാനമാർഗ്ഗം നാട്ടിലെത്തിക്കും. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് എംബാം ചെയ്‌തു. മധ്യപ്രദേശ് സ്വദേശിയും ഹിറ്റാച്ചി ഓപ്പറേറ്ററുമായ ചന്ദ്രബാൻ, ബിഹാർ സ്വദേശിയും ഫോർമാനുമായ വികാസ് കുമാർ സിങ്, ഝാർഖണ്ഡ് സ്വദേശി അൻമോൽ എന്നിവരാണ് മണ്ണിടിച്ചിലിൽ മരിച്ചത്.

ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിയിലെ തൊഴിലാളികളാണ് മരിച്ച മൂന്നുപേരും. കമ്പനിയിലെ എട്ട് പേരാണ് അപകടം നടന്ന സ്ഥത്ത് ഉണ്ടായിരുന്നത്. അഞ്ചുപേരെ ഇനിയും കണ്ടെത്താനുണ്ട്.

കമ്പനി മാനേജർ നെപ്പോളിയന്റെ നേതൃത്വത്തിലാണ് മരിച്ചവരുടെ കുടുംബാംഗങ്ങൾ മൃതദേഹം എംബാം ചെയ്യാനുള്ള തീരുമാനത്തിൽ എത്തിയത്. മെഡിക്കൽ കോളേജിൽ എംബാം കഴിഞ്ഞയുടനെ ആംബുലൻസ് മുഖേന മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. രാത്രി ഒമ്പതു മണിക്കുള്ള ഇൻഡിഗോ ഫ്ലൈറ്റിൽ അൻമോലിന്റെ മൃതദേഹം നാട്ടിലെത്തിക്കും. മറ്റു രണ്ടുപേരുടെ മൃതദേഹങ്ങൾ വ്യാഴാഴ്‌ച രാവിലെ അഞ്ചുമണിക്കുള്ള വിമാനത്തിൽ കൊണ്ടുപോകും. പട്‌ന, ഭോപ്പാൽ, റാഞ്ചി എന്നിവിടങ്ങളിലേക്കാണ് മൃതദേഹങ്ങൾ എത്തിക്കുക.

 

 

Related Articles

- Advertisement -spot_img

Latest Articles