ഹൃദയാഘാതം; മലപ്പുറം ചുങ്കത്തറ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

ജിദ്ദ: ചുങ്കത്തറ സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരണപ്പെട്ടു. നിലമ്പൂർ ചുങ്കത്തറ പെരുമ്പിലാട് സ്വദേശി ചെമ്മല ഷൗകത്ത് (58) ആണ് മരണപ്പെട്ടത്. ജിദ്ദ സുലൈമാനിയയിൽ ജോലി ചെയ്തു വരികയായിരുന്നു. ജിദ്ദയിലെ ജോലി സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം വന്നതിനെ തുടർന്ന് സുലൈമാനിയ അന്തലൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പരേതരായ ചെമ്മല കുന്നുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: കാരപ്പുറം സ്വദേശി ജുമൈലത്ത്. മക്കൾ: ഹിശാന തസ്‌നി, ഫാത്വിമ നൂറ, ആയിശാ ജുമാന (മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി), മുഹമ്മദ് ഹിശാം (നിലമ്പൂർ മജ്മഅ് വിദ്യാർത്ഥി). മരുമക്കൾ: സക്കീർ ഹുസൈൻ മാളിയേക്കൽ, അനസ് സുഹ്‌രി കാരപ്പുറം. സഹോദരങ്ങൾ: ഇബ്‌റാഹിം സഖാഫി, ഇസ്‌ഹാഖ് സഖാഫി (ഇരുവരും ജിസാൻ, സൗദി അറേബ്യ), സുൽഫിക്കർ സഖാഫി (ദുബായ്), ശമീം സിദ്ധീഖി, ഇംതിയാസ് നൂറാനി, ശഹ്‌റുബാൻ, സക്കീന, സ്വാബിറ, സലീന.

മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നിയമനടപടികൾ ജിദ്ദ ഐ.സി.എഫ് വെൽഫെയർ ടീമിൻറെ നേതൃത്വത്തിൽ നിർവഹിച്ചു വരുന്നു.

 

 

 

Related Articles

- Advertisement -spot_img

Latest Articles