വണ്ടൂർ സ്വദേശി ദിൽഷാദ് ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

ജിദ്ദ: വണ്ടൂർ സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം വണ്ടൂർ വാണിയമ്പലം ശാന്തിനഗർ സ്വദേശി പള്ളിയാളി ദിൽഷാദ് (45) ആണ് മരണപ്പെട്ടത്. ജിദ്ദ ഷാറാ ഫലസ്തീനിലെ മൊബൈൽ സൂക്കിൽ ജോലി ചെയ്തു വരികയായിരുന്നു. താമസസ്ഥലത്തു വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 22 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു.

പള്ളിയാളി അബ്ദുൽ കരീമിന്റെയും നരിമണ്ണിൽ മൈമൂനയുടെയും മകനാണ്. ഭാര്യ: റുബീന. മക്കൾ: ദിയാൻ, ഐദിൻ. സഹോദരിമാർ: ദിൽസത്ത്, ദിൽറുബ.

നിലവിൽ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ മറവുചെയ്യും. ഇതിനായുള്ള നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles