ഭർത്താവ് ഓടിച്ച ബൈക്കിൽ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: തലയോലപ്പറമ്പിൽ ഭർത്താവ് ഓടിച്ച ബൈക്കിൽ ട്രെയിലർ ലോറിയിടിച്ച് ആശ പ്രമോദ് (46) എന്ന യുവതിക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസം വീട്ടിൽ പ്രമോദ് സുഗുണന്റെ ഭാര്യയാണ് ആശ പ്രമോദ്. ഉച്ചയ്ക്ക് 2.45-ഓടെ തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തായിരുന്നു അപകടം.

വൈക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറി തട്ടുകയായിരുന്നു. റോഡിലേക്ക് വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങിയതിനെ തുടർന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ഭർത്താവ് പ്രമോദിന് നിസാര പരിക്കേറ്റു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles