ന്യൂ ഡൽഹി: ജന്തർമന്തറിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ‘കോക്ക്റോച്ച് ജനതാ പാർട്ടി’യുടെ (സി.ജെ.പി) പ്രതിഷേധ റാലിയ്ക്ക് മുന്നോടിയായി പ്രമുഖ യൂട്യൂബർ ധ്രുവ് രാഠിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാം സെക്ടർ 56-ലെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് ഡൽഹി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ഡൽഹി-എൻ.സി.ആർ മേഖലയിൽ കർശന സുരക്ഷാ ക്രമീകരണങ്ങളും കനത്ത ജാഗ്രതയും ഏർപ്പെടുത്തിയതിന്റെ ഭാഗമായാണ് നടപടി. പ്രതിഷേധവുമായി ബന്ധപ്പെട്ട് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നിരവധി പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



