ഇന്ത്യ-പാകിസ്താൻ ഏഷ്യൻ ഗെയിംസ് ഫൈനൽ: എ.സി.സി ചെയർമാൻ മെഹ്‌സിൻ നഖ്‌വി പങ്കെടുത്തേക്കില്ല; വിട്ടുനിൽക്കുന്നത് വിവാദങ്ങൾക്കിടെ

നഗോയ: ഏഷ്യൻ ഗെയിംസിൽ നാളെ നടക്കുന്ന ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് ഫൈനൽ പോരാട്ടത്തിൽ പങ്കടുക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) ചെയർമാനും പാകിസ്താൻ കേന്ദ്രമന്ത്രിയുമായ മെഹ്‌സിൻ നഖ്‌വി എത്തില്ലെന്ന് റിപ്പോർട്ട്. മുൻപ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയ മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചപ്പോൾ മെഹ്‌സിൻ നഖ്‌വിയിൽ നിന്ന് വിജയികൾക്കുള്ള ട്രോഫി വാങ്ങാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. തുടർന്ന് വിജയികൾക്ക് ട്രോഫി നൽകാനാവാതെ നഖ്‌വി തന്നെ തിരികെ കൊണ്ടുപോകുന്ന സാഹചര്യം വരെയുണ്ടായി.

ഇത്തരം മുൻകാല തർക്കങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് നാളത്തെ നിർണായക ഫൈനലിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കുന്നതെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച ചില മറ്റ് ഔദ്യോഗിക പരിപാടികൾ ഉള്ളതിനാലാണ് മെഹ്‌സിൻ നഖ്‌വിക്ക് ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നൽകുന്ന ഔദ്യോഗിക വിശദീകരണം. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ ഇന്ത്യ-പാക് ഫൈനൽ പോരാട്ടം കടുത്ത മത്സരത്തിന് വഴിവെക്കുമെന്നിരിക്കെ, ട്രോഫി ദാനച്ചടങ്ങിൽ എ.സി.സി അധ്യക്ഷന്റെ അഭാവം കായികരംഗത്ത് വൻ ചർച്ചയായിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles