കാഞ്ഞങ്ങാട്ട് പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി കുടക് സ്വദേശിയെന്ന് പോലീസ്

കാ​സ​ര്‍­​ഗോ​ഡ്: കാ­​ഞ്ഞ­​ങ്ങാ­​ട്ട് ഉ­​റ­​ങ്ങി­​ക്കി­​ട­​ന്ന പ­​ത്തു­​വ­​യ­​സു­​കാ­​രി­​യെ ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യി പീ­​ഡി­​പ്പി­​ച്ച സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്ര­​തി­​യെ തി­​രി­​ച്ച­​റി­​ഞ്ഞെ­​ന്ന് പോ­​ലീ­​സ്. കു​ട­​ക് സ്വ­​ദേ­​ശി­​യാ­​യ കു­​ട്ടി­​യു­​ടെ അ­​യ​ല്‍­​വാ­​സി​യാ­​ണ് പ്ര​തി. ഇ­​യാ­​ളു­​ടെ പേ­​ര് വിവരങ്ങൾ പോ­​ലീ­​സ് പു­​റ­​ത്തു­​വി­​ട്ടി­​ട്ടി​ല്ല.

പ്ര​തി​യു​ടെ ദൃ​ശ്യം സി​സി​ടി​വിയിൽ ശ്ര​ദ്ധ​യി​ല്‍​പെ­​ട്ട ഇ­​യാ­​ളു​ടെ ബ​ന്ധു​വാ​ണ് പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച­​ത്. നേ­​ര­​ത്തേ​യും പോ​ക്‌​സോ കേ­​സി​ല്‍ പ്ര­​തി­​യാ­​ണ് ഇയാൾ. പ്രതിയെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം­​ഘം.

അ­​തേ­​സ​മ­​യം സംഭവത്തിൽ ആ​ദ്യം പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്ത വ്യക്തിക്ക്  സം­​ഭ­​വ­​വു­​മാ­​യി ബ­​ന്ധ­​മി­​ല്ലെ​ന്നും പോ­​ലീ­​സ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ഏകദേശം 2.30നാണ് സംഭവം നടന്നത്. പശുവിനെ കറക്കനായി അച്ഛനും വല്യച്ഛനും പുറത്തു പോയ സമയത്ത് കുട്ടി മുറിയില്‍ ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് മുറിയില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്

വീട്ടില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ ഉപേക്ഷിച്ച കുട്ടി അടുത്ത വീട്ടുകാരോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. പശുവിനെ കറന്നു 3.30ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ കുട്ടിയെ കാണാത്ത വിവരം അറിഞ്ഞതെന്ന് അച്ഛന്‍ പറയുന്നു. അടുക്കള വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. വീട് മുഴുവന്‍ തിരഞ്ഞിട്ടും മകളെ കണ്ടെത്താനായില്ല.

വിവരമറിഞ്ഞെത്തിയ അയല്‍വാസികളും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. ഒരു മണിക്കൂര്‍ നേരം തിരഞ്ഞതിന് ശേഷമാണ് ഒുദ കിലോമീറ്റര്‍ അകലെ മോളുണ്ടെന്ന വിവരം ഫോണിലേക്ക് വിളിച്ചറിയിച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles