ഉംറ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ തൃശൂർ സ്വദേശി മരണപെട്ടു.

മദീന: ഉംറ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ തൃശൂർ സ്വദേശി മദീനയിൽ മരണപെട്ടു. ഉംറ നിർവഹിച്ചു മദീന സിയാറയും പൂർത്തിയാക്കി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. തൃശൂർ കൂളിമുട്ടം സ്വദേശി മറിയുമ്മ (61) യാണ് മരണപ്പെട്ടത്. സിയാറ പൂർത്തിയാക്കി റോഡ് മാർഗം ജിദ്ദ വിമാന താവളത്തിലേക്ക് മടങ്ങുന്നതിനിടെ ബസ്സിൽ വെച്ച് അസ്വസ്ഥത അനുഭവപ്പടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

താമരക്കുളം പുന്നിലത്ത് പരേതനായ അബ്‌ദുൽ ഖാദറിന്റെ ഭാര്യയാണ്. മക്കളില്ല. തൃശ്ശൂരിലുള്ള സ്വകാര്യ ഗ്രൂപ്പിൽ ഉംറക്ക് വന്നതായിരുന്നു. ജനാസ മദീനയിൽ മറവ് ചെയ്യുന്നതാണെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനുബന്ധ നടപടിക്രമങ്ങൾ മദീന ഐസിഎഫ് സാന്ത്വനം വിങ് വളണ്ടിയർമാരായ അസീസ് സഖാഫി, ബിഷർ പാപ്പിനിശ്ശേരി , മുസ്‌തഫ ചെങ്ങാണി, മുഹമ്മദലി മാവൂർ, ഇസ്‌മായിൽ തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ഉംറ ഗ്രൂപ്പിലുള്ള എല്ലാവരും നാട്ടിലേക്ക് തിരിച്ചുപോയെങ്കിലും അമീർ പിവി മൊയ്തീൻകുട്ടി മുസ്‌ലിയാർ പെരുമറ്റം മദീനയിൽ തന്നെയുണ്ട്.

 

 

Related Articles

- Advertisement -spot_img

Latest Articles