21.1 C
Saudi Arabia
Monday, April 6, 2026
spot_img

സൗദി അരാംകോയിൽ തൊഴിലവസരങ്ങൾ: 47 വിഭാഗങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

റിയാദ് : ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോ 2026-ലേക്കുള്ള തങ്ങളുടെ ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. ഏകദേശം 47-ഓളം വിവിധ തൊഴിൽ വിഭാഗങ്ങളിലായി ആയിരക്കണക്കിന് അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

എൻജിനീയറിങ്, മെഡിക്കൽ, ഓഫ്‌ഷോർ ഡ്രില്ലിംഗ്, ടെക് സപ്പോർട്ട്, മെറ്റീരിയൽ കൺസൾട്ടിംഗ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അസിസ്റ്റന്റ് ടു ഡയറക്ടർ, ഡാറ്റ സയന്റിസ്റ്റ്, പ്രോസസ് എൻജിനീയർ, ഇൻവെസ്റ്റിഗേറ്റർ, ഫിനാൻഷ്യൽ ഓഡിറ്റർ തുടങ്ങിയ തസ്തികകളിലേക്കാണ് പ്രധാനമായും നിയമനം നടക്കുന്നത്.

താല്പര്യമുള്ളവർക്ക് അരാംകോയുടെ ഔദ്യോഗിക കരിയർ പോർട്ടൽ വഴിയോ അംഗീകൃത വെബ്സൈറ്റുകൾ വഴിയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ തങ്ങളുടെ വ്യക്തിഗത വിവരങ്ങളും പ്രവൃത്തിപരിചയവും ഉൾപ്പെടുത്തി ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ മുൻഗണന ലഭിക്കുന്നതിനായി
സോഫ്റ്റ്‌വെയറുകൾക്ക് എളുപ്പത്തിൽ വായിക്കാനും അതിലെ വിവരങ്ങൾ മനസ്സിലാക്കാനും സാധിക്കുന്ന രീതിയിൽ തയ്യാറാക്കിയ എടിഎസ് (Applicant Tracking System) ഫ്രണ്ട്ലി ആയ ബയോഡാറ്റകൾ സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ അവസരം പ്രൊഫഷണലുകൾക്കും ഫ്രഷർമാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

വെബ് സൈറ്റ് ലിങ്ക്

 

https://careers.aramco.com/expat_us/go/For-US-Applicants/7717823/

Related Articles

- Advertisement -spot_img

Latest Articles