കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോഴിക്കോട്: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയോടെ കോഴിക്കോട് മാങ്കാവ് കടുപ്പിനിയിലാണ് സംഭവം. കോഴിക്കോട് – പെരുമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന ‘ഗ്യാലക്സി’ എന്ന ബസിനാണ് തീപിടിച്ചത്. യാത്രക്കാരുമായി പെരുമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. കടുപ്പിനി ഭാഗത്ത് എത്തിയപ്പോൾ ബസിന്റെ എൻജിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

യാത്രക്കാർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ബസിന്റെ മുൻഭാഗത്തേക്ക് തീ പടർന്നു. സി.എൻ.ജി (CNG) ഇന്ധനമായി ഉപയോഗിക്കുന്ന ബസായതിനാൽ തീ പടരുന്നത് വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു. എന്നാൽ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനത്തിലൂടെ തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആർക്കും പരിക്കുകളില്ല. തീപിടുത്തത്തെ തുടർന്ന് മാങ്കാവ് – പെരുമണ്ണ റോഡിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles