26.5 C
Saudi Arabia
Friday, April 17, 2026
spot_img

അവധിക്ക് പോയ മലയാളി നാട്ടിൽ മരണപ്പെട്ടു.

ജുബൈൽ : കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം പൂവാട്ടുപറമ്പ് സ്വദേശിയും ജുബൈലിലെ വ്യവസായിയുമായ ശ്രീ കുമാർ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ജുബൈലിലെ റസ്തനൂറയിൽ കമ്പനി നടത്തിവരികയായിരുന്ന ശ്രീ കുമാർ ജൂബൈലിലെ സാംസ്കാരിക ഇടങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു.
നാട്ടിൽ അവധിക്ക് പോയ സമയത്താണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

പരേതയായ ലക്ഷ്മിയാണ് ഭാര്യ. അൽ മന ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന ഇവരും ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. കൃത്യം ഒരു വർഷം മുമ്പായിരുന്ന ലക്ഷ്മിയുടെ മരണം.
ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയായ ഒരു മകളുണ്ട്.

ശ്രീ കുമാർ നായരുടെ വിയോഗത്തിൽ ജുബൈൽ മലയാളി സമൂഹം അനുശോചനം രേഖപ്പെടുത്തി

Related Articles

- Advertisement -spot_img

Latest Articles