എയർ ഇന്ത്യ എക്സ്പ്രസ്സിൽ ‘എക്സ്പ്രസ് സെയിൽ’; ആഭ്യന്തര-അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് 50 ശതമാനം വരെ ഇളവ്

കൊച്ചി: ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രകൾക്കായി 50 ലക്ഷം സീറ്റുകളിൽ വൻ ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ‘എക്സ്പ്രസ് സെയിൽ’ പ്രഖ്യാപിച്ചു. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ നിരക്കുകളിലാണ് 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത്. ജൂൺ 15 മുതൽ ഒക്ടോബർ 10 വരെയുള്ള യാത്രകൾക്കായി മെയ് 31-നകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക.

വിവിധ വിഭാഗക്കാർക്കായി പ്രത്യേക ഓഫറുകളും എയർ ഇന്ത്യ എക്സ്പ്രസ് ഒരുക്കിയിട്ടുണ്ട്. ബിസിനസ് ക്ലാസിന് സമാനമായ ‘ബിസ്’ (Biz) വിഭാഗത്തിൽ ടിക്കറ്റെടുക്കുന്ന ടാറ്റ ന്യൂപാസ് അംഗങ്ങൾക്ക് 20 ശതമാനം വരെ ഡിസ്‌കൗണ്ടും ‘എക്സ്പ്രസ് എഹെഡ്’ മുൻഗണനാ സേവനങ്ങളും ലഭിക്കും. ഇതിനുപുറമെ, 300 രൂപ വരെയുള്ള അധിക ഡിസ്‌കൗണ്ടും എട്ടു ശതമാനം വരെ ന്യൂ കോയിനുകളും നേടാനുള്ള അവസരവുമുണ്ട്. കൂടാതെ, സീറ്റ് തിരഞ്ഞെടുക്കൽ, ഭക്ഷണം, 10 കിലോ അധിക ചെക്ക്-ഇൻ ബാഗേജ്, 3 കിലോ അധിക ഹാൻഡ് ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഇളവും യാത്രക്കാർക്ക് ലഭിക്കും.

വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രത്യേക നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനായി ബോളിവുഡ് താരം പങ്കജ് ത്രിപാഠി നായകനാകുന്ന ‘എക്സ്പ്രസ് വാലി ബാത് ഹെ’ എന്ന ക്യാമ്പയിനും എയർ ഇന്ത്യ എക്സ്പ്രസ് അടുത്തിടെ പുറത്തിറക്കിയിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles