ഹഫർ അൽ ബത്തിനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു.

ഫർ അൽ ബാത്തിൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം നീറമൺകര സ്വദേശിയായ സുനിൽകുമാർ (60) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി അദ്ദേഹം സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. വ്യാഴാഴ്ച രാവിലെ ചികിത്സയ്ക്കിടെ ആണ് മരണം സംഭവിച്ചത്.

കഴിഞ്ഞ 10 വർഷമായി സൗദി അറേബ്യയിൽ ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു സുനിൽകുമാർ. ഹഫർ അൽ ബാത്തിനിൽ താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് മൂന്ന് മാസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .

ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാത്തീൻ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്തിൻറെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി. നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്ന് രാവിലെ സ്വദേശത്ത് സംസ്കരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles