ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: സി.പി.എം മുൻ കൗൺസിലർ ഐ.പി. ബിനു കീഴടങ്ങി; അഞ്ച് പ്രതികൾ റിമാൻഡിൽ

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം പാളയം ലോക്കൽ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായ ഐ.പി. ബിനു പോലീസിൽ കീഴടങ്ങി. ഉദ്യോഗസ്ഥർക്ക് നേരെ ബിനു ചീമുട്ടയെറിയുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്.

പിടിയിലായവരിൽ അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അവധി ദിവസമായിരുന്നിട്ടും കോടതിയിൽ ഹാജരാക്കിയ പ്രതികളുടെ റിമാൻഡ് നടപടികൾ മജിസ്‌ട്രേറ്റ് പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി കനത്ത പോലീസ് സുരക്ഷയിലാണ് ഇവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പ്രതികളെ പൂജപ്പുര ജയിലിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. വധശ്രമം (ബി.എൻ.എസ് 309), ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി സംഘംചേരൽ തുടങ്ങിയ അതീവ ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles