ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി വിദ്യാർഥിനി സഫിയ അയ്യൂബിനെ (23) ഒടുവിൽ കണ്ടെത്തി. ഡൽഹിയിൽ താമസിക്കുന്ന ഒരു മലയാളി കുടുംബമാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്) രണ്ടാം വർഷ എം.എ വിദ്യാർഥിനിയായ സഫിയ തിരുവനന്തപുരം പൂന്തുറ സ്വദേശിനിയാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11:30 ഓടെയാണ് ഓഖ്ല ഹെഡിലെ പേയിംഗ് ഗസ്റ്റ് (പി.ജി) താമസസ്ഥലത്ത് നിന്ന് സഫിയയെ കാണാതാകുന്നത്. അടിയന്തിരമായി മരുന്ന് വാങ്ങാനായി പുറത്തുപോയ സഫിയയെ പിന്നീട് കാണാതാവുകയായിരുന്നു. തന്റെ മൊബൈൽ ഫോൺ താമസിച്ചിരുന്ന മുറിയിൽത്തന്നെ വെച്ചിട്ടാണ് പെൺകുട്ട പുറത്തേക്ക് ഇറങ്ങിയിരുന്നത്.

വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന് ഒപ്പം താമസിക്കുന്ന കൂട്ടുകാർ ഉടൻതന്നെ പൊലിസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ജാമിയ നഗർ പൊലിസ് അടിയന്തിരമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും, ഒഖ്‌ല പ്രദേശത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൂർണ്ണമായി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമായി നടത്തിവരികയുമായിരുന്നു. പോലീസ് സംഘവും മലയാളി കൂട്ടായ്മകളും തിരച്ചിൽ ഊർജിതമാക്കുന്നതിനിടയിലാണ് പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയെന്ന ആശ്വാസവാർത്ത പുറത്തുവന്നത്. എന്താണ് സംഭവിച്ചതെന്നും കാണാതാകാനുണ്ടായ കാരണത്തെക്കുറിച്ചും അറിയാൻ നിലവിൽ പെൺകുട്ടിയെ പൊലിസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

 

Related Articles

- Advertisement -spot_img

Latest Articles