ജുബൈൽ: സൗദി അറേബ്യയിലെ ജുബൈലിൽ കമ്പനിയിലുണ്ടായ അപകടത്തിൽ പെരുമ്പാവൂർ സ്വദേശിമരണപ്പെട്ടു. പെരുമ്പാവൂർ വളയൻചിറങ്ങര കൂറ്റനാട്ടുപറമ്പിൽ വീട്ടിൽ മുസ്തഫ (35) ആണ് ജു\ബൈലിലെ റെഡി മിക്സ് കമ്പനിയിലുണ്ടായ ദൗർഭാഗ്യകരമായ അപകടത്തെ തുടർന്ന് മരണമടഞ്ഞത്.
അപകടവിവരമറിഞ്ഞതിനെ തുടർന്ന് ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി മയ്യിത്ത് എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സജീവമായ പ്രവർത്തനങ്ങൾ നാടന്നു വരികയാണ്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുന്ന മയ്യിത്തിന്റെ കബറടക്കം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.



