തലസ്ഥാനത്ത് ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം; താമസക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു

തിരുവനന്തപുരം: നഗരത്തിന്റെ പ്രധാന കേന്ദ്രമായ തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ വൻ തീപിടിത്തം. അപകടത്തെ തുടർന്ന് മുൻകരുതൽ നടപടിയായി ഹോട്ടലിൽ ഉണ്ടായിരുന്ന താമസക്കാരെയും ജീവനക്കാരെയും പൂർണ്ണമായും സുരക്ഷിതമായി പുറത്തെത്തിച്ചു. നിലവിൽ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള കഠിനശ്രമം തുടർന്നു വരികയാണ്.

ഹോട്ടലിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിന്റെ അടുക്കളയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീപിടിത്തമുണ്ടാകാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അടുക്കളയിൽ നിന്ന് ഹോട്ടലിന്റെ കൂടുതൽ നിലകളിലേക്ക് തീ പടരാതിരിക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് അതീവ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ഇപ്പോൾ സ്ഥലത്ത് നടത്തിവരുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles