“ഓരോ അമേരിക്കൻ സൈനികന്റെ മരണത്തിനും ഇറാൻ കടുത്ത വില നൽകേണ്ടിവരും”: ട്രംപിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്ന ഓരോ സംഭവത്തിലും ഇറാൻ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അതിന് കടുത്ത വില നൽകേണ്ടിവരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഇറാന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്. “ഓരോ തവണ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെടുമ്പോഴും, അതിന് പലമടങ്ങ് വലിയ തിരിച്ചടിയും നഷ്ടവും ഇറാൻ നേരിടേണ്ടി വരും,” ട്രംപ് കുറിപ്പിൽ വ്യക്തമാക്കി.

പശ്ചിമേഷ്യയിൽ ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളെയും സൈനിക ലക്ഷ്യസ്ഥാനങ്ങളെയും ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ കമാൻഡ് ശക്തമായ വ്യോമാക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ട്രംപിന്റെ ഈ പ്രതികരണം. മുൻ ദിവസങ്ങളിൽ ഇറാനിയൻ സൈനിക നീക്കങ്ങളിൽ അമേരിക്കൻ സൈനികർക്ക് പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ഇതോടെ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ അതിതീവ്രമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

Related Articles

- Advertisement -spot_img

Latest Articles