ബന്ദർ അബ്ബാസിലും സിറിക്കിലും വൻ സ്ഫോടനങ്ങൾ; ഇറാനിൽ വ്യോമാക്രമണം കടുപ്പിച്ച് യുഎസ്

ടെഹ്റാൻ: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ പ്രധാന തീരദേശ നഗരങ്ങളായ ബന്ദർ അബ്ബാസ് സിറിക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ ലക്ഷ്യസ്ഥാനങ്ങളെ ഉന്നമിട്ട് പുതിയ ഘട്ട വ്യോമാക്രമണങ്ങൾ ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവിടങ്ങളിൽ സ്ഫോടന പരമ്പരകൾ കേട്ടത്. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന് സമീപം സ്ഥിതി ചെയ്യുന്ന പ്രമുഖ തുറമുഖ നഗരവും ഇറാന്റെ പ്രധാന നാവിക താവളവുമായ ബന്ദർ അബ്ബാസിലും സമീപ തീരദേശ നഗരമായ സിറിക്കിലും ഉണ്ടായ ആക്രമണങ്ങൾ മേഖലയിൽ കടുത്ത ഭീതി സൃഷ്ടിച്ചിട്ടുണ്ട്.

ഹോർമൂസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിന് ഇറാനിൽ നിന്നുള്ള ഭീഷണികൾ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മിന്നലാക്രമണ പരമ്പര നടത്തുന്നതെന്ന് അമേരിക്കൻ സൈനിക വക്താക്കൾ വ്യക്തമാക്കി. മുൻ ദിവസങ്ങളിൽ തബ്രിസ്, ചബഹാർ, ബന്ദർ മഹ്ഷഹർ തുടങ്ങിയ നഗരങ്ങളിൽ ആക്രമണം നടത്തിയതിന് ശേഷമാണ് ഇറാന്റെ നാവിക-തീരദേശ സുരക്ഷാ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് പുതിയ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ അതിതീവ്രമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് ഇറാന്റെ ഏറ്റവും സുപ്രധാന നാവിക താവളങ്ങൾക്ക് നേരെ ഈ മിന്നലാക്രമണം ഉണ്ടായിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles