കാൻസർ, വൃക്ക, ക്ഷയ രോഗികൾക്കുള്ള മാസാന്ത സഹായധനം ഇരട്ടിയാക്കി ഉയർത്തി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കാൻസർ, വൃക്ക, ക്ഷയരോഗ ബാധിതർക്കുള്ള പ്രതിമാസ സഹായധനത്തിൽ ആയിരം രൂപയുടെ വർദ്ധനവ് വരുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിൽ ഈ രോഗികൾക്ക് പ്രതിമാസം 1000 രൂപ വീതമാണ് നൽകിയിരുന്നത്. ഇതാണ് ഇപ്പോൾ 2000 രൂപയായി വർദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ബജറ്റിൽ നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായധനം ഉയർത്താനുള്ള നടപടി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ട രോഗികൾക്കാണ് ഈ സാമ്പത്തിക സഹായത്തിന് അർഹതയുണ്ടാവുക. ആരോഗ്യ വകുപ്പിൽ നിന്നുള്ള ഔദ്യോഗിക മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ രോഗികളുടെ ചികിത്സാ കാലയളവിലായിരിക്കും ഈ ആനുകൂല്യം ലഭ്യമാക്കുക. സർക്കാരിന്റെ ഈ തീരുമാനം നിർധനരായ രോഗികൾക്ക് വലിയ ആശ്വാസമാകും.

 

 

Related Articles

- Advertisement -spot_img

Latest Articles