ഹൃദയാഘാതം: റിയാദിൽ എടക്കര സ്വദേശി ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

റിയാദിൽ: ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം എടക്കര വഴിക്കടവ് സ്വദേശി ദേവർതൊടിക റസാഖ് (54) മരണപ്പെട്ടു. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

ഉച്ചഭക്ഷണത്തിനുള്ള സമയമായിട്ടും റസാഖ് മുറിയിൽ എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ സ്ഥാപനത്തിലേക്ക് അന്വേഷിച്ചു ചെന്നപ്പോഴാണ് ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് റെഡ് ക്രെസന്റ് അധികൃതരും പോലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദ് ശുമൈസി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

പരേതനായ കുഞ്ഞാലന്റെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. റൈഹാനത്താണ് ഭാര്യ. മിദ്ലാജ് (റിയാദ്), മിൻഹാജ്, മുഹ്താർ, യാസീൻ എന്നിവരാണ് മക്കൾ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികളുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഹാഷിം മൂടാൽ, ഷറഫ് തേഞ്ഞിപ്പലം, ജുനൈദ് താനൂർ, അബ്ദുറഹ്മാൻ ചേലമ്പ്ര എന്നിവരും അറ്റോർണിയായി സുഹൃത്ത് അസ്കറും രംഗത്തുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles