മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യണം എന്ന് മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ല: പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകൾ സമൂഹമാധ്യമമായ മെറ്റ നീക്കം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോസ്റ്റുകൾ നീക്കം ചെയ്യാൻ സർക്കാരോ ആഭ്യന്തര വകുപ്പോ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള ഗവൺമെന്റോ പോലീസോ ഔദ്യോഗികമായോ അനൗദ്യോഗികമായോ മെറ്റയുടെ ഒരു സന്ദേശവും മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും, പോസ്റ്റുകൾ നീക്കം ചെയ്തത് മെറ്റ തന്നെയായതിനാൽ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് അവരാണ് വിശദീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തത് സാങ്കേതിക പിഴവാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ലീഗൽ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് റിപ്പാർട്ടർ ടി.വിക്കയച്ച ഇമെയിൽ സന്ദേശത്തിലൂടെ മെറ്റ വ്യക്തമാക്കുകയായിരുന്നു. പോസ്റ്റുകൾ നീക്കം ചെയ്യാൻ താനോ തന്റെ ഓഫീസോ ആവശ്യപ്പെട്ടിട്ടില്ലെന്നും വാർത്ത കേട്ടപ്പോൾ അത്ഭുതമാണ് തോന്നിയതെന്നും മുഖ്യമന്ത്രിയും പ്രതികരിച്ചു. അതേസമയം, വേണമെങ്കിൽ മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യരുതെന്ന് കാണിച്ച് മെറ്റയ്ക്ക് കത്തെഴുതാമെന്നും വിഷയത്തിൽ മാധ്യമങ്ങൾക്കൊപ്പം സർക്കാരുമുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles