സൗദി ആലപ്പി സ്പോർട്സ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു; ക്രിക്കറ്റ് ടൂർണമെന്റുകൾ ജൂലൈയിലും നവംബറിലും

ദമ്മാം: സൗദി ആലപ്പി സ്പോർട്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം ദമ്മാം തറവാട് റെസ്റ്ററന്റിൽ വെച്ച് നടന്നു. നവാസ് ജലീൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് അവിനാശ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റ്റി.എം. സിയാദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗിരീഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
യോഗത്തിൽ റിയാസ് ഷാഫി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സംഘടനയുടെ വരും വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളായി വിമോദ് മോഹനൻ (പ്രസിഡന്റ്), ജിൻസ് മോൻ (വൈസ് പ്രസിഡന്റ്), സുധീർ (ജനറൽ സെക്രട്ടറി), റിയാസ് ഷാഫി (ജോയിന്റ് സെക്രട്ടറി), നിഷാൻ (ട്രഷറർ), സജീർ (ജോയിന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഷിബിൻ (സ്പോർട്സ് കൺവീനർ), ബാലു, ഗിരീഷ് (ജോയിന്റ് സ്പോർട്സ് കൺവീനേഴ്സ്), റ്റി.എം. സിയാദ് (മീഡിയ കൺവീനർ), സാദിഖ് (ഐ.റ്റി. കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

യാസർ അറഫാത്ത്, അവിനാശ് എന്നിവരെ സംഘടനയുടെ രക്ഷാധികാരികളായും യോഗം തിരഞ്ഞെടുത്തു.
വരാനിരിക്കുന്ന പ്രധാന കായിക മേളകളുടെ പ്രഖ്യാപനവും യോഗത്തിൽ നടന്നു. മിനി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ജൂലയ് രണ്ടിനും ഏറെ ജനപ്രീതിയുള്ള എപിഎൽ സീസൺ 7 ക്രിക്കറ്റ് ടൂർണമെന്റ് നവംബർ 12, 13 തീയതികളിലായും സംഘടിപ്പിക്കും. ദമ്മാം ഗൂഖ ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടാണ് ഇരു ടൂർണമെന്റുകൾക്കും വേദിയാവുക.

Related Articles

- Advertisement -spot_img

Latest Articles