ആലപ്പുഴയിൽ 80കാരിയെ കൊന്ന് കായലിൽ കെട്ടിത്താഴ്ത്തിയ സംഭവം; അയൽവാസി അറസ്റ്റിൽ

ഹരിപ്പാട്: ആലപ്പുഴയിൽ എൺപതുകാരിയായ തങ്കമ്മയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പ്രകാശനെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റയ്ക്ക് താമസിച്ചിരുന്ന തങ്കമ്മയെ കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലായിരുന്നുവെന്നും, മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച കായലിൽ മൃതദേഹം കണ്ടെത്തിയതെന്നും അധികൃതർ അറിയിച്ചു. കൈകാലുകൾ ബന്ധിച്ച് കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

സ്വർണ്ണാഭരണങ്ങളും പണവും കവരാനാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഗ്യാസ് സിലിണ്ടർ നന്നാക്കാനായി പ്രകാശൻ തങ്കമ്മയുടെ വീട്ടിൽ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles